Sunday, March 15, 2026

പശ്ചിമേഷ്യൻ യുദ്ധം ആഗോളസമാധാനത്തിന് ഭീഷണി; ആശങ്കയറിയിച്ച് യുഎൻ മേധാവി

പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷങ്ങളിൽ വലിയ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭയുടെ തലവൻ അന്റോണിയോ ഗുട്ടെറസ്. ഇപ്പോഴത്തെ സാഹചര്യം ലോകസമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും യുദ്ധം, സാധാരണക്കാരായ ജനങ്ങൾക്ക് നൽകുന്നത് അതിശക്തമായ ദുരിതങ്ങൾ മാത്രമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാനും സമാധാനചർച്ചകൾ ആരംഭിക്കാനും അദ്ദേഹം എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏകവഴി നയതന്ത്രചർച്ചകൾ മാത്രമാണെന്ന് ഓർമ്മിപ്പിച്ച ഗുട്ടെറസ്, ലോകം നേരിടുന്ന ഈ വലിയ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വിട്ടുവീഴ്ചകൾ അത്യാവശ്യമാണെന്നും വ്യക്തമാക്കി.

അതേസമയം, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും സാധാരണ ജനങ്ങളെ സംരക്ഷിക്കാനും എല്ലാ കക്ഷികളും തയ്യാറാകണമെന്ന് ഗുട്ടെറസ് ആഹ്വാനം ചെയ്തു. അക്രമം ഉപേക്ഷിച്ച് സംഭാഷണത്തിന്റെ പാതയിലേക്ക് ഉടൻ മടങ്ങിവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരുടെയും സഹകരണം ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News