Monday, November 25, 2024

റഷ്യയ്ക്കെതിരെ അധിക ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനോട് സഹായം അഭ്യര്‍ത്ഥിച്ച് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി

തങ്ങളുടെ രാജ്യത്തേക്ക് കൂടുതല്‍ ആയുധങ്ങള്‍ അയക്കാനും റഷ്യയ്ക്കെതിരെ അധിക ഉപരോധം ഏര്‍പ്പെടുത്താനും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി യൂറോപ്യന്‍ യൂണിയനോട് സഹായം അഭ്യര്‍ത്ഥിച്ചു.

വിദേശകാര്യ കൗണ്‍സിലില്‍ യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാരെ താന്‍ അഭിസംബോധന ചെയ്തുവെന്നും യുക്രെയിനിലേക്ക് കൂടുതല്‍ ആയുധങ്ങളും, റഷ്യയ്ക്കെതിരായ ഉപരോധവും സുരക്ഷയും വര്‍ദ്ധിപ്പിക്കാനുള്ള സഹായവും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് അഭ്യര്‍ത്ഥിച്ചതായും വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.

റഷ്യന്‍ സൈനിക ഉപകരണങ്ങളുടെ സ്ഥിരമായ ഒഴുക്ക് മരിയുപോളില്‍ നിന്ന് തെക്കന്‍ യുക്രെയ്‌നിന്റെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങുന്നതായി യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുക്രേനിയന്‍ സൈന്യം പറയുന്നതനുസരിച്ച്, റഷ്യന്‍ സൈന്യം ഡൊനെറ്റ്‌സ്‌കിലെ യുക്രേനിയന്‍ പ്രതിരോധ സ്ഥാനങ്ങളാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അതുപോലെ സിവേര്‍സ്‌ക് പട്ടണത്തിനാണ് അവരുടെ അടിയന്തര മുന്‍ഗണന.

ഡിനിപ്രോ നദിക്ക് സമീപമുള്ള കെര്‍സണ്‍ മേഖലയില്‍ വലിയ സ്‌ഫോടനങ്ങള്‍ നടന്നതായി തിങ്കളാഴ്ച പുലര്‍ച്ചെ പ്രസിദ്ധീകരിച്ച ചില സോഷ്യല്‍ മീഡിയ വീഡിയോകള്‍ വെളിപ്പെടുത്തുന്നു. റഷ്യന്‍ അധിനിവേശ പ്രദേശത്തെ രണ്ട് വെയര്‍ഹൗസുകള്‍ ആക്രമിക്കപ്പെട്ടതായി ഖേര്‍സണ്‍ സിവില്‍-മിലിറ്ററി അഡ്മിനിസ്‌ട്രേഷന്റെ തലവനായ സെര്‍ഹി ഖ്‌ലാന്‍ പറഞ്ഞു. ഒന്ന് പ്രാദേശിക സമയം ഞായറാഴ്ച രാത്രി 11 മണിക്ക് ചുലാകിവ്കയിലും മറ്റൊന്ന് പ്രാദേശിക സമയം രാവിലെ 5 മണിക്ക് നോവ കഖോവക്കിനടുത്തുള്ള റെയ്സ്‌കെയിലും. തിങ്കളാഴ്ച റെയ്സ്‌കെയില്‍ മണിക്കൂറുകളോളം സ്ഫോടനങ്ങള്‍ തുടര്‍ന്നതായി അദ്ദേഹം പറഞ്ഞു.

 

Latest News