68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണുമാണ് 2020ലെ മികച്ച നടന്മാര്. നടിയായി അപര്‍ണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രം സൂരരൈ പോട്രിലെ അഭിനയത്തിനാണ് അപര്‍ണയും സൂര്യയ്ക്കും അംഗീകാരം. താനാജി എന്ന ചിത്രത്തിലെ അഭിനയമാണ് അജയ് ദേവഗണിന് ദേശീയ പുരസ്കാരം നേടികൊടുത്തത്.
മികച്ചസംവിധായകനായി തിരഞ്ഞെടുത്തത് അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകനായ സച്ചിയെയാണ്. മികച്ച മലയാള ചിത്രമായി തിങ്കളാഴ്ച നിശ്ചയം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായിക അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ച നഞ്ചിയമ്മയാണ്.
വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.