Monday, November 25, 2024

മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

മങ്കിപോക്സ് ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഡബ്ല്യൂഎച്ച്ഒയുടെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കൊവിഡ്-19 ആഗോള പകര്‍ച്ചവ്യാധിയായതിന് പിന്നാലെ അധികം വൈകാതെയാണ് മങ്കിപോക്സും സമാനരീതിയില്‍ അപകടകരമാകുന്നത്.

72ഓളം രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാനുള്ള തീരുമാനമുണ്ടായതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. രോഗികളില്‍ 70 ശതമാനം ആളുകളും യൂറോപ്യന്‍ രാജ്യങ്ങളിലാണുള്ളത്. 16,000 മങ്കിപോക്സ് കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു.

ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടതിനാലാണ് പ്രഖ്യാപനമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെദ്രോസ് അഥനോം വ്യക്തമാക്കി. ഇനിയുമേറെ രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്ന് പിടിക്കാനും പല രാജ്യങ്ങളിലും ഗുരുതരമായ വ്യാപനം സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

 

 

Latest News