രാജ്യത്ത് നാലു കോടി അര്‍ഹരായ ആളുകള്‍ ഒറ്റ ഡോസ് കോവിഡ് വാക്സിന്‍പോലും സ്വീകരിച്ചിട്ടില്ല. ജൂലൈ 18 വരെയുള്ള കണക്കാണിത്.
ഇതുവരെ 178,38,52,566 വാക്സിന് ഡോസുകളാണ് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തതെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പര്‍വീണ്‍ പവാര്‍ വ്യക്തമാക്കി. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും 60 വയസിനു മുകളില്‍ ഉള്ളവര്‍ക്കും കരുതല്‍ ഡോസ് ലഭ്യമാണ്.
18 വയസിനു മുകളിലുള്ളവര്‍ക്ക് ജൂലൈ പതിനഞ്ചു മുതല്‍ കരുതല്‍ ഡോസ് നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 98 ശതമാനം പേരെങ്കിലും ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിന് എങ്കിലും സ്വീകരിച്ചിട്ടുണ്ട്.