60 വർഷത്തോളം ഒരുരൂപമാത്രം വാങ്ങിക്കൊണ്ട് ആതുരശുശ്രൂഷ രംഗത്ത് വേറിട്ട പാത തെളിച്ച ബംഗാളിന്റെ ‘ഒരുരൂപ ഡോക്ടർ’ എന്നറിയപ്പെട്ടിരുന്ന സുഷോവൻ ബന്ദോപാധ്യായ് (84) അന്തരിച്ചു. രണ്ടുവർഷമായി വൃക്കരോഗബാധിതനായിരുന്ന അദ്ദേഹം. ചൊവ്വാഴ്ച കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
രാഷ്ട്രീയക്കാരനും ഒപ്പം സേവന സന്നദ്ധനായ ഒരു ഡോക്ടറും ആയിരുന്നു സുഷോവൻ ബന്ദോപാധ്യായ്. ബോൽപുരിൽ എം.എൽ.എ.യായിരുന്നു അദ്ദേഹം. 1984-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. തൃണമൂൽ കോൺഗ്രസിൽ ചേർന്ന് ജില്ലാ പ്രസിഡന്റായെങ്കിലും പിന്നീട് പാർട്ടി വിട്ടു. മെഡിക്കൽ രംഗത്തെ സ്തുത്യർഹ സേവനത്തിനുള്ള ബഹുമതിയായി 2020-ൽ പദ്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അതേ വർഷം തന്നെ ഏറ്റവുമധികം രോഗികളെ ചികിത്സിച്ചതിന് ഗിന്നസ് റെക്കോഡും ലഭിച്ചു.
ബന്ദോപാധ്യായ്യുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി മമതാ ബാനർജിയും അനുശോചനം അറിയിച്ചു.