Monday, November 25, 2024

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവഗണനയെന്ന് പാര്‍ലമെന്റ് സമിതി

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഉള്‍പ്പെടെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളില്‍പെട്ട ഗവേഷക വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നിയമനം നല്‍കുന്നില്ലെന്ന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമത്തിനുള്ള പാര്‍ലമെന്ററി സമിതി.

ബിജെപി എംപി കിരിത്. പി സോളങ്കിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ കേന്ദ്ര സര്‍വകലാശാലകള്‍, എന്‍ജിനിയറിംഗ് കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്ക് പരിശോധിച്ചത്.

ഇത്തരം സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ അക്കാഡമിക് ഗ്രേഡിംഗില്‍ പക്ഷപാതം ഉണ്ടെന്നാണ് പാനലിന്റെ കണ്ടെത്തല്‍.

Latest News