Tuesday, November 26, 2024

തീകൊണ്ട് കളിക്കുന്നവര്‍ ഒടുവില്‍ ചുട്ടെരിക്കപ്പെടും: അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. തായ്വാന്‍ വിഷയത്തിലാണ് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ‘തായ് വാനില്‍ തീ കൊണ്ട് കളിക്കരുത്,തീ കൊണ്ട് കളിക്കുന്നവര്‍ ഒടുവില്‍ ചുട്ടെരിക്കപ്പെടുമെന്നാണ്” ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കിയത്. ഇരുവരുടെയും ഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു മുന്നറിയിപ്പ്.

തായ്വാനില്‍ തീ കൊണ്ട് കളിക്കരുത്,തീ കൊണ്ട് കളിക്കുന്നവര്‍ ഒടുവില്‍ ചുട്ടെരിക്കപ്പെടും. യുഎസ് അത് പൂര്‍ണ്ണമായും മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ഷീ ജിന്‍പിങ്ങിന്റെ ഭീഷണി. തായ്വാന്‍ വിഷയത്തില്‍ ചൈനീസ് സര്‍ക്കാരിന്റെയും ജനങ്ങളുടെയും നിലപാട് സ്ഥിരതയുള്ളതാണ്. ചൈനയുടെ ദേശീയപരമാധികാരവും പ്രാദേശിക അഖണ്ഡതയും ദൃഢമായി സംരക്ഷിക്കുക എന്നത്, 1.4 ബില്യണിലധികം വരുന്ന ചൈനീസ് ജനതയുടെ ഉറച്ച ആഗ്രഹമാണെന്ന് ഷീ ജിന്‍പിങ് പറഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സഖ്യകക്ഷിയും ജനപ്രതിനിധി സഭയുടെ സ്പീക്കറുമായ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് വിവരം. തായ്വാനില്‍ യുഎസ് ഉദ്യോഗസ്ഥര്‍ പതിവായി സന്ദര്‍ശനം നടത്തുണ്ടെങ്കിലും നാന്‍സി പെലോസിയുടെ യാത്രയെ ചൈന വലിയ പ്രകോപനമായാണ് കണക്കാക്കുന്നത്.

 

 

 

 

Latest News