മേയില്‍ മരിയുപോളില്‍നിന്ന് പിടിയിലായ യുക്രെയ്നികളെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഡൊണേട്സ്ക് മേഖലയിലെ ജയിലിനു നേരേയുണ്ടായ ആക്രമണത്തില്‍ 53 പേര് മരിച്ചു. 75 പേര്‍ക്കു പരിക്കേറ്റു.
യുക്രെയ്ന് അമേരിക്ക നല്കിയ ഹിമാര്‍സ് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം വക്താവ് ലഫ്. ജനറല്‍ ഇഗോര്‍ കൊനഷെന്ഗോ പറഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ എട്ടു ജയില്‍ ജീവനക്കാര്‍ക്കു പരിക്കേറ്റതായും റഷ്യ അറിയിച്ചു.
എന്നാല്‍, ഒലെനിവ്കയില് തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യന്‍ സൈന്യത്തിനു നേരേ മാത്രമാണ് ആക്രമണം നടത്തിയതെന്നും യുക്രെയ്ന് സൈന്യം അറിയിച്ചു. റഷ്യയാണു ജയിലിനു നേരേ ആക്രമണം നടത്തിയതെന്നും തങ്ങളുടെ മേല്‍ കുറ്റം ചുമത്താന്‍ ശ്രമിക്കുകയാണെന്നും യുക്രെയ്ന് സൈന്യം പറഞ്ഞു.