Monday, November 25, 2024

‘ചെയ്തുപോയത് അംഗീകരിക്കാന്‍ കഴിയാത്തത്’; വീണ്ടും ക്ഷമാപണവുമായി വില്‍ സ്മിത്ത്

ഇന്‍സ്റ്റഗ്രാമിലൂടെ ക്ഷമാപണം വീണ്ടും നടത്തി വില്‍സ്മിത്ത്. ഓസ്‌കര്‍ ചടങ്ങ് വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയ സംഭവം നടന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ക്ഷമാപണ വീഡിയോയുമായി വില്‍സ്മിത്ത് വീണ്ടും എത്തിയത്.

‘ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്റെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു, നിങ്ങള്‍ സംസാരിക്കാന്‍ തയ്യാറാകുമെങ്കില്‍, ഞാന്‍ ഇവിടെയുണ്ടെന്ന് അറിയിക്കുകയാണ്.” സ്മിത്ത് വീഡിയോയില്‍ പറഞ്ഞു. ഏകദേശം ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സ്മിത്ത് പോസ്റ്റ് ചെയ്തത്. ക്രിസ് റോക്കിനെ സമീപിച്ചിരുന്നതായും എന്നാല്‍ അദ്ദേഹം സംസാരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും സ്മിത്ത് അറിയിച്ചു.

നേരത്തെയും മാപ്പ് അപേക്ഷിച്ച് വില്‍ സ്മിത്ത് രംഗത്തെത്തിയിരുന്നു. അവതാരകനെ മുഖത്തടിച്ച സംഭവത്തില്‍ ഓസ്‌കര്‍ അക്കാദമിയോടും സഹപ്രവര്‍ത്തകരോടും അദ്ദേഹം മാപ്പ് പറഞ്ഞു. പിന്നാലെ ക്രിസ് റോക്കിനോടും സ്മിത്ത് മാപ്പ് ചോദിച്ചു. ചെയ്തത് തെറ്റാണെന്നും അതിരുകടന്നുപോയെന്നുമായിരുന്നു സ്മിത്ത് പറഞ്ഞത്.

ഭാര്യയുടെ രോഗത്തെക്കുറിച്ചുള്ള തമാശ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്ന് സ്മിത്ത് പ്രതികരിച്ചു. പുരസ്‌കാര വേദിയില്‍ സ്മിത്തിന്റെ ഭാര്യയായ ജെയ്ഡ
സ്മിത്തിനെക്കുറിച്ച് അവതാരകനായ ക്രിസ് റോക്ക് നടത്തിയ പരാമര്‍ശം ഇഷ്ടപ്പെടാതിരുന്നതായിരുന്നു കരണത്തടിയിലേക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ സംഭവം വലിയ വിവാദമാകുകയും ചെയ്തിരുന്നു.

 

 

 

 

 

Latest News