രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധം തങ്ങളുടെ പ്രണയത്തെ ബാധിക്കില്ലെന്ന് തെളിയിക്കുകയാണ് റഷ്യക്കാരനായ സെര്‍ഗെ നോവികോവും യുക്രെയ്ന്‍കാരിയായ ഇലോണ ബ്രമോകയും. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ ധര്‍മ്മശാലയില്‍ വെച്ച് വിവാഹിതരായി. ഹിമാചല്‍ പ്രദേശിലെ ടെല്‍ അവീവ് എന്നറിയപ്പെടുന്ന ധര്മ്മക്കോട്ടില് താമസിച്ചുവരികയായിരുന്നു ഇവര്‍.
ഖരോട്ട ഗ്രാമത്തിലെ ദിവ്യാശ്രമത്തില്‍ രാധാ കൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് പരമ്പരാഗത ഇന്ത്യന്‍ ചടങ്ങുകള്‍ പ്രകാരമാണ് വിവാഹം നടന്നത്. വധു പരമ്പരാഗത രീതിയില്‍ ലെഹങ്ക-ചോളിയില്‍ തിളങ്ങിയപ്പോള്‍ വരന് കുര്‍ത്തയാണ് ധരിച്ചത്.
പ്രദേശത്ത് നിന്നുള്ള അതിഥികളും വിദേശത്തെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിവാഹ ഘോഷയാത്രയില്‍ പങ്കെടുത്തു.