Tuesday, November 26, 2024

തായ്‌വാന്റെയും ജപ്പാന്റെയും സമുദ്രാതിര്‍ത്തികള്‍ ലംഘിച്ച് ചൈനീസ് സൈനീകാഭ്യാസം

സൈനീകാഭ്യാസത്തിന്റെ പേരില്‍ ഒന്നിലധികം ചൈനീസ് യുദ്ധക്കപ്പലുകളും പോരാളികളും തായ്വാന്‍ കടലിടുക്കിന്റെ മധ്യഭാഗത്ത് നിന്ന് പ്രധാന ഭൂപ്രദേശത്തെ വേര്‍തിരിക്കുന്ന ‘മധ്യരേഖ’ കടന്നതായി തായ്വാന്‍ ആരോപിച്ചു. അനൗദ്യോഗികമാണെങ്കിലും മുമ്പ് വ്യാപകമായി അംഗീകരിക്കപ്പെട്ട അതിര്‍ത്തിയാണത്. എന്നാല്‍ ഈ അതിര്‍ത്തി ‘ഇനി നിലവിലില്ല’ എന്നാണ് ചൈനയുടെ വാദം.

രണ്ടാം ദിവസത്തിലേക്ക് കടന്ന സൈനീകാഭ്യാസങ്ങള്‍ക്കിടെ ചൈന തൊടുത്ത ചില മിസൈലുകള്‍ തങ്ങളുടെ അതിര്‍ത്തി ലംഘിച്ചതായി തായ്‌വാന്‍ ആരോപിച്ചു. ചൈനയുടെത് അധിനിവേശത്തിന്റെ റിഹേഴ്‌സലാണെന്ന് തായ്‌വാന്റെ ദേശീയ മാധ്യമം ആരോപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും ചൈനയുടെ മിസൈല്‍ വിക്ഷേപണങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി. ചൈന പ്രയോഗിച്ച ചില മിസൈലുകള്‍ ജപ്പാന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലാണ് വീണത്.

അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനമാണ് ചൈനയെ പ്രകോപിപ്പിച്ചതും തായ്‌വാന്റെ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്ത് വച്ച് സൈനികാഭ്യാസത്തിന് പ്രേരിപ്പിച്ചതും. വെള്ളിയാഴ്ച രാവിലെ തന്നെ ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളും തായ്വാന്‍ കടലിടുക്കിലെ ‘മധ്യരേഖ’ കടന്നതായി തായ്പേയ് റിപ്പോര്‍ട്ട് ചെയ്തു.

 

 

Latest News