Tuesday, November 26, 2024

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി; സത്യപ്രതിജ്ഞ 11ന്

ജഗ്ദീപ് ധന്‍കര്‍ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ധന്‍കറിന് 528 വോട്ടും എതിര്‍ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടും ലഭിച്ചു. 15 വോട്ട് അസാധുവായി. 11 ന് ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

പാര്‍ലമെന്റ് ഹൗസില്‍ ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളില്‍നിന്നുമുള്ള 780 വോട്ടര്‍മാരില്‍ 725 പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ വോട്ട് രേഖപ്പെടുത്തി. വൈകുന്നേരം ആറിന് വോട്ടെണ്ണല്‍ ആരംഭിച്ചു.

രാജസ്ഥാനിലെ ജാട്ട് സമുദായത്തില്‍ ജനിച്ച ജഗ്ദീപ് ധന്‍കര്‍ അഭിഭാഷകനായാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലുമായി അടുത്ത ബന്ധമുണ്ടായിരുന്ന ധന്‍കര്‍, പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍, രാജസ്ഥാന്‍ കോണ്‍ഗ്രസിന്‍ അശോക് ഗെഹ്ലോട്ട് നേതൃസ്ഥാനത്ത് എത്തിയതോടെ ബിജെപിയിലേക്ക് മാറി. 2019 ജൂലൈയില്‍ ബംഗാള്‍ ഗവര്‍ണറായി.

 

Latest News