Monday, November 25, 2024

പാക്കിസ്ഥാന്‍ ഭീകരന്‍ ഒമര്‍ ഖാലിദ് ഖൊറസാനി കൊല്ലപ്പെട്ടു

ഭീകരസംഘടനയായ തെഹ്രിക് ഇ താലിബാന്‍ പാക്കിസ്ഥാന്റെ നേതാവ് ഒമര്‍ ഖാലിദ് ഖൊറസാനിയും 3 കൂട്ടാളികളും കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകി അഫ്ഗാനിസ്ഥാനിലെ ബര്‍മാല്‍ ജില്ലയ്ക്ക് സമീപമുള്ള കിഴക്കന്‍ പക്തിക പ്രവിശ്യയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിലാണ് ഇവര്‍ സഞ്ചരിച്ച കാര്‍ തകര്‍ന്നത്.

മുഫ്തി ഹസന്‍, ഹാഫിസ് ദൗലത്ത് ഖാന്‍ എന്നിവരും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറുമാണ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേര്‍. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരുമേറ്റിട്ടില്ല.

അമേരിക്ക കൊടുംകുറ്റവാളിപ്പട്ടികയില്‍ പെടുത്തി തലയ്ക്ക് വിലയിട്ട ആളാണ് ഖൊറസാനി. പാക്ക് സര്‍ക്കാരുമായി ടിടിപിയെ സമാധാനചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് നേതാവിന്റെ കൊലപാതകം എന്നതും ശ്രദ്ധേയമാണ്.

രണ്ടു മാസമായി പാകിസ്ഥാന്‍ സൈന്യവും ടിടിപി നേതൃത്വവും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയുണ്ടായിരുന്നു. പാക്കിസ്ഥാനി താലിബാന്റെ മൊഹ്മന്ദ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നയാളാണ് റൊറസാനി. സമീപകാലത്തെ പല വലിയ ആക്രമണങ്ങള്‍ക്കു പിന്നിലും ഇയാളുടെ പേരും ഉള്‍പ്പെട്ടിരുന്നു.

 

Latest News