Monday, November 25, 2024

48 മണിക്കൂര്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് സര്‍വീസ് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

48 മണിക്കൂര്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് സര്‍വീസ് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഓഗസ്റ്റ് 10 മുതല്‍ 12 വരെ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടത്താം. രക്ഷാബന്ധനോടനുബന്ധിച്ചാണ് സംസ്ഥാനത്തുടനീളമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര സമ്മാനിക്കാനുള്ള തീരുമാനം.

ഓരോ വര്‍ഷവും ഏകദേശം 8 ലക്ഷം സ്ത്രീകള്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നു. ‘രക്ഷാബന്ധന്‍ വേളയില്‍, സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതമായ യാത്രയ്ക്കായി ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്നു’. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാനത്തുടനീളമുള്ള സ്ത്രീകള്‍ക്ക് യുപി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വഴി ഓഗസ്റ്റ് 10 അര്‍ദ്ധരാത്രി മുതല്‍ ഓഗസ്റ്റ് 12 അര്‍ദ്ധരാത്രി വരെ 48 മണിക്കൂര്‍ സൗജന്യമായി യാത്ര ചെയ്യാം. എല്ലാ വര്‍ഷവും യുപി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ സേവനങ്ങള്‍ നല്‍കാറുണ്ട്.

Latest News