Monday, November 25, 2024

വിദേശത്തു നിന്ന് വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുന്നു

വിദേശത്തുനിന്നെത്തുന്ന വിമാനയാത്രക്കാര്‍ ‘എയര്‍ സുവിധ’ പോര്‍ട്ടലില്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണമെന്നത് എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. അതേസമയം കോവിഡ് ഇല്ലെന്നു സ്വയംസാക്ഷ്യപ്പെടുന്നതു തുടര്‍ന്നേക്കുമെന്നും ഔദ്യോഗികകേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

പോര്‍ട്ടല്‍ കൃത്യമായി പ്രവര്‍ത്തിക്കാറില്ലെന്നു വ്യാപക പരാതിയുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും യാത്രക്കാര്‍ നിരന്തരം ഉന്നയിച്ചിരുന്നു.

സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഒഴിവാക്കാനുള്ള തീരുമാനം.

 

Latest News