Monday, November 25, 2024

യുക്രൈയ്ന് അമേരിക്കന്‍ റോക്കറ്റുകള്‍; 100 കോടി ഡോളറിന്റെ ശേഖരം

റഷ്യക്കെതിരായ പ്രത്യാക്രമണത്തിന് ആക്കം കൂട്ടാന്‍ യുക്രൈയ്ന് അമേരിക്കയുടെ വന്‍ ആയുധസഹായം. 100 കോടി ഡോളര്‍ (ഏകദേശം 7954.58 കോടി രൂപ) മതിക്കുന്ന റോക്കറ്റുകളും മറ്റ് വെടിക്കോപ്പുകളുമാണ് നല്‍കുന്നത്. യുക്രൈയ്ന് ഇതുവരെ നല്‍കിയതില്‍ ഏറ്റവും വലിയ ആയുധസഹായമാണ് ഇതെന്ന് ജോ ബൈഡന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഖെര്‍സണ്‍, നിപ്രോ നദിയോട് ചേര്‍ന്ന മേഖലകള്‍ എന്നിവിടങ്ങളില്‍നിന്ന് റഷ്യന്‍ സൈന്യത്തെ ഒഴിപ്പിക്കാനാണ് യുക്രൈയ്ന്റെ ശ്രമം. ഇതിനായാണ് അമേരിക്ക കൂടുതല്‍ സഹായം നല്‍കുന്നത്.

റോക്കറ്റുകള്‍, വെടിയുണ്ടകള്‍, മോര്‍ട്ടാറുകള്‍, മറ്റ് സ്‌ഫോടകവസ്തുക്കള്‍ എന്നിവയാണ് അമേരിക്ക അയക്കുന്നത്. മേയില്‍ കോണ്‍ഗ്രസ് അംഗീകരിച്ച 4000 കോടി ഡോളറിന്റെ യുക്രയ്ന്‍ സുരക്ഷാ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് സഹായം. നാലുമാസമായി തുടരുന്ന യുദ്ധത്തില്‍ ഇത് പതിനെട്ടാം തവണയാണ് അമേരിക്ക യുക്രൈയ്ന് സൈനിക സഹായം എത്തിക്കുന്നത്. യുക്രൈയ്ന് 300 കോടി ഡോളര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്മെന്റും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Latest News