ബുക്കര്‍ പുരസ്‌കാര ജേതാവായ പ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ ശ്രമം. ന്യൂയോര്‍ക്കിലെ ചൗട്ടാവില്‍ പ്രഭാഷണത്തിനിടെ സ്റ്റേജില്‍ കടന്നുകയറിയ അക്രമി എഴുപത്തി യഞ്ചുകാരനായ റഷ്ദിയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
കഴുത്തില്‍ രണ്ടുതവണ കുത്തേറ്റ റുഷ്ദി നിലത്തുവീണു. ഉടന്‍ കാണികള്‍ താങ്ങിയെടുത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ഒരു കണ്ണിന് പരുക്കുണ്ടെന്നും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹത്തിന്റെ സഹായി ആന്‍ഡ്രൂ അറിയിച്ചു. കൈകളുടെ ഞരമ്പുകള്‍ക്കും കരളിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച്ചശക്തി ഷ്ടപ്പെട്ടേക്കുമെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു.
അക്രമിയെ അറസ്റ്റ്‌ചെയ്തു. മുംബൈയില്‍ ജനിച്ച് യുഎസില്‍ കഴിയുന്ന റുഷ്ദിയുടെ ‘സാത്താന്റെ വചനങ്ങള്‍ ‘എന്ന നോവല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രവാചകനിന്ദയുടെ പേരില്‍ ഇറാനിലെ ഷിയ ഭരണകൂടം റുഷ്ദിക്കു വധശിക്ഷ വിധിച്ചിരുന്നു.