സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ബഹിരാകാശത്തും പാറി പറന്ന് ദേശീയ പതാക. ഭൂമിയ്ക്ക് 30 കിലോമീറ്റര്‍ മുകളില്‍ സ്‌പേസ് കിഡ്‌സ് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹത്തിലാണ് ത്രിവര്‍ണ്ണ പതാക ഉയര്‍ന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 1,06,000 അടി ഉയരത്തില്‍ പറന്ന ദേശീയ പതാകയുടെ ദൃശ്യങ്ങളും ഇതിനോടൊപ്പം പുറത്തുവന്നു.
രാജ്യത്തിനായി യുവ ശാസ്ത്രജ്ഞരെ സൃഷ്ടിക്കുന്നതിനും ബഹിരാകാശപഠനത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം നല്‍കുന്നതിനും വേണ്ടി രൂപീകരിച്ച സ്ഥാപനമാണ് സ്പേസ് കിഡ്‌സ് ഇന്ത്യ. ഈയടുത്ത് രാജ്യത്തുടനീളമുള്ള 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് ആസാദിസാറ്റ് എന്ന ഉപഗ്രഹം വികസിപ്പിക്കുകയും സ്പേസ് കിഡ്സ് ഇന്ത്യയുടെ നേതൃത്വത്തില്‍ വിക്ഷേപിക്കുകയും ചെയ്തിരുന്നു.