ചൈനയുടെ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ തായ്വാന് ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നു. ചൈന ദിനംപ്രതി അതിര്‍ത്തി മേഖലകളില്‍ തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ തായ്വാന് സ്വീകരിച്ചു. മെട്രോപൊളിറ്റന്‍ പോലീസിന്റെ പ്രത്യേക ആയുധ-തന്ത്ര ടീമിന്റെ ഭീകരവിരുദ്ധ കമാന്‍ഡോകള്‍ ഇതിനായി പ്രത്യേക പരിശീലനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി തായ്വാന് പ്രധാനമന്ത്രി സു സെങ്-ചാങ് പറഞ്ഞു.
തായ്വാന് കടലിടുക്ക് കേന്ദ്രീകരിച്ച് സമാധാന കരാര്‍ ലംഘിച്ച് ചൈന ക്രൂരമായ സൈനിക അക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തായ്വാനെ വളഞ്ഞിട്ടാക്രമിക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനമാണ് ചൈന കൈക്കൊള്ളുന്നത്.
ഇതിനെതിരെ അണിനിരക്കാന്‍ ലോകരാജ്യങ്ങളോട് തായ്വാന് വിദേശകാര്യ മന്ത്രി ജോസഫ് വു അഭ്യര്‍ത്ഥന നടത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് തായ്വാന് കടുത്ത നടപടിയിലേക്ക് കടക്കുന്നത്. ചൈനീസ് ആക്രമണത്തെ ഏതുവിധേനയും നേരിടുമെന്നും അതിനായ് സൈന്യം എല്ലാ മുന്‍കരുതലുമെടുത്ത് സദാ സജ്ജമാണെന്നും തായ്വാന് പ്രധാനമന്ത്രി അറിയിച്ചു.