യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തി സര്‍വീസ് നടത്തുകയാണ് ജലഗതാഗത വകുപ്പിന്റെ എസ് 54 എന്ന ജലയാനം. മുഹമ്മ-കുമരകം റൂട്ടില്‍ സര്‍വീസ് നടത്തുന്ന
ജലഗതാഗതാ വകുപ്പിന്റെ 1244/14 എന്ന രെജിസ്റ്ററേഷനില്‍ ഉള്ള ബോട്ടാണ് കേരള ഇന്‍ലാന്‍ഡ് വെസല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി സര്‍വീസ് നടത്തുന്നത്.
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെ കയറ്റിക്കൊണ്ട് പോകുന്ന ബോട്ടിന്റെ അവസ്ഥ ബന്ധപ്പെട്ടവരെ അറിയിച്ചു എങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ബോട്ടിന്റെ പുറകു വശത്തെ വാതിലും, ഹള്ളും തുരുമ്പെടത്തു നശിച്ചു. സ്ഥിരം യാത്രക്കാര്‍ പോലും ബോട്ടില്‍ കയറുവാന്‍ മടിക്കുന്ന സാഹചര്യമാണുള്ളത്. വേമ്പനാട്ടു കായലിന് കുറുകെ 8 കിലോമീറ്റര്‍ ദൂരത്തിലാണ് എസ് 54 സര്‍വീസ് തുടരുന്നത്.
29 പേരുടെ ജീവനപഹരിച്ച കുമരകം ബോട്ട് ദുരന്തത്തിന്റെ ഓര്‍മ്മകള്‍ അവശേഷിപ്പായി തുടരുമ്പോഴാണ് ജലഗതാഗത വകുപ്പിന്റെ ഈ കണ്ണടക്കല്. ജലയനങ്ങള് മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഡ്രൈ ഡ്രാക് ചെയ്ത് അറ്റക്കൂറ്റപണികള് നടത്തി ഫിറ്റ്നസ് സര്‍വേ ചെയ്യണം എന്നതാണു നിയമം. എന്നാല്‍ നിയമം നടപ്പിലാക്കി മാതൃക ആകേണ്ട സര്‍ക്കാര്‍ വക ബോട്ടുകളാണ് ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി യഥേഷ്ടം സര്‍വീസ് തുടരുന്നത്.