Tuesday, November 26, 2024

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മടങ്ങിച്ചെല്ലാം; പ്രവേശനവിലക്ക് നീക്കി ചൈന

ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരുന്നതിനായി അവിടേക്കു തിരികെ പോകാന്‍ അനുമതിയായി. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂലം രണ്ടര വര്‍ഷത്തിലേറെയായി ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് ചൈന നീക്കി. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും വിസ അനുവദിക്കാനുള്ള തീരുമാനം തിങ്കളാഴ്ചയാണ് ചൈന പുറത്തുവിട്ടത്. ചൈനയില്‍ പഠിച്ചിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കോവിഡിനെത്തുടര്‍ന്ന് നാട്ടില്‍ തിരി ച്ചെത്തി പഠനം തുടരാനാകാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് തിരികെച്ചെല്ലാന്‍ ചൈന അനുമതി നല്‍കിയത്.

‘ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഹൃദ്യമായ അഭിനന്ദനങ്ങള്‍. നിങ്ങളുടെ ക്ഷമ ഒടുവില്‍ ഫലം കണ്ടിരി ക്കുന്നു. നിങ്ങളുടെ സന്തോഷവും ആവേശവും എനിക്കു മനസിലാക്കാം. ചൈനയിലേക്ക് വീണ്ടും സ്വാ ഗതം’- ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥ ജി റോംഗ് ട്വീറ്റ് ചെയ്തു. മെഡിസിന്‍ ഉള്‍പ്പെടെ വിവിധ കോഴ്സുകളില്‍ 23,000ത്തോളം വിദ്യാര്‍ഥികളാണ് ചൈനയിലേക്ക് തിരികെപോകാന്‍ ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വിദ്യാര്‍ഥികള്‍ക്കും ബിസിനസുകാര്‍ക്കും ചൈനയില്‍ ജോലി ചെയ്യുന്ന ആളുകളുടെ കുടുംബാംഗങ്ങള്‍ക്കും വീണ്ടും വിസ അനുവദിക്കുന്ന തീരുമാനത്തിന്റെ വിശദാംശങ്ങളും ചൈന പുറത്തുവിട്ടിട്ടുണ്ട്. വാണിജ്യ, വ്യാപാര ആവശ്യങ്ങള്‍ക്കായുള്ള എം വിസ, പഠന ടൂറുകള്‍, മറ്റ് വാണിജ്യേതര പ്രവര്‍ ത്തനങ്ങള്‍ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്കുള്ള എഫ് വിസ, ജോലിക്കായി എത്തുന്നവര്‍ക്കുള്ള ഇസഡ് വിസ എന്നീ വിസകളും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest News