Wednesday, November 27, 2024

ബംഗ്ലാദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; വൈദ്യുതി ലാഭിക്കാന്‍ സ്‌കൂളുകളിലും ഓഫീസുകളിലും സമയം വെട്ടിക്കുറച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബംഗ്‌ളാദേശില്‍ വൈദുതി ക്ഷാമം രൂക്ഷമാകുന്നു. ബുദ്ധിമുട്ട് പരിഹരിക്കാന്‍ ബംഗ്ലാദേശില്‍ ആഴ്ചയില്‍ ഒരു ദിവസം കൂടി സ്‌കൂളുകള്‍ അടയ്ക്കുകയും ഓഫീസ് സമയം കുറയ്ക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെട്രോള്‍ വില അമ്പത് ശതമാനത്തിന് മേല്‍ ഉയര്‍ത്തിയതിന് തൊട്ടു പിന്നാലെയാണ് പുതിയ നിയമം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

യുക്രെയ്‌നിലെ യുദ്ധം കാരണം ഇന്ധന ഇറക്കുമതി ചെലവ് വര്‍ദ്ധിക്കുകയും രാജ്യത്തെ സാമ്പത്തികാവസ്ഥയെ ഇത് ബാധിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് വെള്ളിയാഴ്ച മാത്രം പൊതു അവധി ആയിരുന്ന സ്‌കൂളുകള്‍ക്ക് ഇനിമുതല്‍ ശനിയാഴ്ചയും അവധി നല്‍കുമെന്ന് ബംഗ്ലാദേശ് ക്യാബിനറ്റ് സെക്രട്ടറി ഖണ്ഡകാര്‍ അന്‍വാറുള്‍ ഇസ്ലാം പറഞ്ഞു. സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവര്‍ത്തന സമയം എട്ട് മണിക്കൂര്‍ എന്നതിന് പകരം ഏഴ് മണിക്കൂറാക്കി ചുരുക്കാനും തീരുമാനിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് മണിക്കൂര്‍ വൈദുതി മുടക്കം ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇന്ധന ഇറക്കുമതിയില്‍ തകര്‍ന്നടിയുന്ന രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ല. ഡീസലും, മണ്ണെണ്ണയ്ക്കും രാജ്യത്ത് 40 ശതമാനത്തിലേറെയാണ് ഇപ്പോള്‍ വില. കൂടി വരുന്ന ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ബംഗ്‌ളാദേശില്‍ വന്‍ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ പരിഷ്‌കരണം നടത്താനൊരുങ്ങുന്നത്.

 

 

 

 

Latest News