യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ റഷ്യ യുക്രയ്നെതിരായ ആക്രമണം കടുപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി. ജനവാസകേന്ദ്രങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും വന്‍തോതില്‍ ആക്രമിക്കപ്പെടുമെന്നും അമേരിക്കന്‍ പൗരര്‍ ഉടന്‍ യുക്രയ്ന്‍ വിടണമെന്നും കീവിലെ യുഎസ് എംബസി ആവശ്യപ്പെട്ടു.
യുക്രയന്റെ മുപ്പത്തൊന്നാം സ്വാതന്ത്ര്യദിനമാണ് ഓഗസ്റ്റ് 24. ഫെബ്രുവരി 24നാണ് റഷ്യ യുക്രയ്ന്‍ ആക്രമണം തുടങ്ങിയത്. ഒരാഴ്ചത്തേക്ക് ജാഗ്രത പുലര്‍ത്തണമെന്നും റഷ്യ കൂടുതല്‍ ഗുരുതരമായ ആക്രമണം നടത്താന്‍ ഇടയുണ്ടെന്നും യുക്രയ്ന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.
കീവില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നിരോധിച്ചു. സപൊറീഷ്യ ആണവനിലയത്തിന് സമീപം ആക്രമണം രൂക്ഷമായി തുടരുന്നു.
അതിനിടെ, യുദ്ധക്കെടുതിയില്‍ വലഞ്ഞ യുക്രയ്ന്‍കാര്‍ക്ക് പ്രതീക്ഷയായി പുതിയ ഫുട്ബോള്‍ സീസണ് ചൊവ്വാഴ്ച തുടക്കമായി. ഫെബ്രുവരി 24ന് റഷ്യന്‍ ആക്രമണം ആരംഭിച്ചശേഷം നടക്കുന്ന ആദ്യ മത്സരമായിരുന്നു ചൊവ്വാഴ്ച ശക്തര്‍ ഡൊണെട്‌സ്‌ക്, മെറ്റലിസ്റ്റ് 1925 ടീമുകള്‍ തമ്മില്‍ ഖര്‍കിവ് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്നത്. സ്റ്റേഡിയത്തില്‍ കാണികളെ അനുവദിച്ചില്ല.