Wednesday, January 22, 2025

വിവരിക്കാനാവാത്ത സൗന്ദര്യവും ഗാംഭീര്യവുമായി പ്ലിറ്റ്വിസ് തടാകം

ക്രൊയേഷ്യയുടെ മധ്യഭാഗത്താണ് പ്ലിറ്റ്വിസ് തടാകങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള പട്ടണം സ്ലഞ്ച് ആണ്. വിവരിക്കാനാവാത്ത സൗന്ദര്യവും ഗാംഭീര്യവും കൊണ്ട് ആദ്യകാഴ്ചയില്‍തന്നെ വിനോദസഞ്ചാരികളുടെ മനസ്സ് കീഴടക്കുന്ന ഈ തടാകത്തിനുചുറ്റിലും പര്‍വതപ്രദേശങ്ങളും വെള്ളച്ചാട്ടങ്ങളും ഗുഹകളുമാണ്. 1979 മുതല്‍ പ്ലിറ്റ്വിസ് തടാകങ്ങള്‍ യുണസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

പ്ലിറ്റ്വിസ് തടാകങ്ങള്‍ 29,482 ഹെക്ടര്‍ വിസ്തൃതിയുള്ളതാണ്. ഏറ്റവും ഉയര്‍ന്ന സ്ഥാനം മാല കപെല പര്‍വതത്തിനാണ്. ഇതിന്റെ കൊടുമുടി 1280 മീറ്റര്‍ ഉയരത്തിലാണ്. ഏറ്റവും താഴ്ന്നത് സമുദ്രനിരപ്പില്‍ നിന്ന് 450 മീറ്റര്‍ ഉയരത്തിലും. 140 വെള്ളച്ചാട്ടങ്ങളും 20 ഗുഹകളും പാര്‍ക്കിലുണ്ട്.

പ്രകൃതിയുടെ ദാനം

പ്ലിറ്റ്വിസ് തടാകങ്ങള്‍ മനുഷ്യരുടെ ഇടപെടലില്ലാതെ പ്രകൃതിതന്നെ സൃഷ്ടിച്ചവയാണ്. ഖുറാന്‍ നദിയുടെ അരുവികള്‍ വര്‍ഷങ്ങളോളം ചുണ്ണാമ്പുകല്ലിലൂടെ കടന്നുപോയതിന്റെ ഫലമായാണ് ഈ പ്രദേശത്തുള്ള തടാകങ്ങളും വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളുമെല്ലാം രൂപപ്പെട്ടത്. തെളിഞ്ഞതും അതിശയകരമായ നീലനിറമുള്ളതുമാണ് ഈ ജലാശയങ്ങളെല്ലാം.

പ്ലിറ്റ്വിസ് പാര്‍ക്ക്

ക്രൊയേഷ്യയിലെ ഏറ്റവും വലുതും പഴയതുമായ പാര്‍ക്ക് സ്ഥിതിചെയ്യുന്നതും പ്ലിറ്റ്വിസ് തടാകത്തിന്റെ തീരത്താണ്. 1777 മുതലുള്ള പള്ളിരേഖകളിലാണ് പ്ലിറ്റ്വിസ് തടാകങ്ങള്‍ എന്ന പേര് ആദ്യമായി കണ്ടെത്തിയത്. 1958 മുതല്‍ മാത്രമാണ് വിനോദസഞ്ചാരികള്‍ക്ക് പാര്‍ക്കിലേക്ക് ഹൈക്കിംഗ് അനുവദിച്ചത്. പ്രത്യേക പനോരമിക് കാറുകളും ഇലക്ട്രിക് ബോട്ടുകളും വഴി സന്ദര്‍ശകര്‍ക്കായി ഇവിടെ യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നു. പാര്‍ക്കിലെ തടാകങ്ങളില്‍ നീന്തുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.

ചുണ്ണാമ്പുകല്ലിന്റെ സ്വാധീനം

ചുണ്ണാമ്പുകല്ല് നിക്ഷേപത്തിന്റെ ഫലമായി രൂപം കൊണ്ട കാസ്‌കേഡുകളാല്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന 16 ചെറിയ തടാകങ്ങളാണ് ഈ പ്രതിഭാസത്തെ പ്രതിനിധീകരിക്കുന്നത്. അവിടെയുള്ള ഇടതൂര്‍ന്ന ബീച്ചും കൂണ്‍ വനങ്ങളും അമൂല്യമാണ്. നഗരത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ഡുബ്രോവ്നിക് ദ്വീപ് സ്ഥിതിചെയ്യുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News