സൊമാലിയ ആസ്ഥാനമായുള്ള ഇസ്ലാമിക് ജിഹാദി ഗ്രൂപ്പായ അല്‍-ഷബാബ്, ഓഗസ്റ്റ് 19 വെള്ളിയാഴ്ച മൊഗാദിഷുവിലെ ഒരു ഹോട്ടലില്‍ നടത്തിയ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. സോമാലിയന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 117-ലധികം പേര്‍ക്ക് പരിക്കേറ്റു. പോലീസുമായുള്ള 30 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനെ തുടര്‍ന്ന്, തീവ്രവാദ സംഘം ഒടുവില്‍ പിന്‍വാങ്ങുകയായിരുന്നു.
സൊമാലിയയുടെ പുതിയ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മൊഹമ്മദ് ജൂണില്‍ അധികാരമേറ്റതിന് ശേഷം മൊഗാദിഷുവില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. മേഖലയില്‍ ഇസ്ലാമിക ജിഹാദിസത്തിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ ആക്രമണം. സൊമാലിയയിലെയും ചുറ്റുമുള്ള രാജ്യങ്ങളിലെയും, പ്രത്യേകിച്ച് കെനിയയിലെയും ക്രിസ്ത്യാനികള്‍ക്ക് അല്‍-ഷബാബ് എന്ന തീവ്രവാദ സംഘം ഗണ്യമായ ഭീഷണി ഉയര്‍ത്തുന്നു.