Wednesday, January 22, 2025

ബുർക്കിനാ ഫാസോയിൽ തീവ്രവാദികളുടെ ബോംബാക്രമണം; 35 പേർ കൊല്ലപ്പെട്ടു

ബുർക്കിനാ ഫാസോയിൽ റോഡരികിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലെ പല റോഡുകളും ഇപ്പോൾ പൂർണ്ണമായും തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ഇവിടെ യാത്രക്കുള്ള സുരക്ഷിതമായ ഏകമാർഗ്ഗം സൈനികരുടെ അകമ്പടിയോടെയുള്ള വാഹനവ്യൂഹങ്ങൾ മാത്രമാണ്.

സെപ്റ്റംബർ അഞ്ചിന് വടക്കൻ മേഖലയിൽ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ കുറഞ്ഞത് 35 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സൈന്യത്തിന്റെ അകമ്പടിയോടെയുള്ള വാഹനവ്യൂഹം ബർസാംഗ, ജിബോ പട്ടണങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല, എന്നാൽ പ്രദേശം കൈവശപ്പെടുത്തിയിരിക്കുന്ന തീവ്ര ഇസ്ലാമിക വിമതരാണ് ഇതിന് പിന്നിലെന്ന് പ്രാദേശിക അധികാരികൾ പറയുന്നു.

ആഗസ്റ്റിനു ശേഷം ഈ പ്രവിശ്യയിൽ നടക്കുന്ന അഞ്ചാമത്തെ സ്ഫോടനമാണിത്. കഴിഞ്ഞ മാസം ഇതേ പ്രദേശത്തുണ്ടായ ഇരട്ടസ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.

Latest News