Wednesday, January 22, 2025

ഉപരോധം നീക്കാതെ വാതകമില്ല; നിലപാട് കടുപ്പിച്ച് റഷ്യ

യൂറോപ്പിലേക്കു പ്രകൃതിവാതകം എത്തിക്കുന്ന ഏറ്റവും വലിയ പദ്ധതിയായ നോർഡ് സ്ട്രീം വൺ പൈപ്പ്‌ലൈൻ വഴിയുള്ള ഇന്ധനവിതരണം റഷ്യ നിർത്തിവച്ചു. ഉപരോധങ്ങൾ പിൻവലിച്ചാൽ മാത്രം വാതകവിതരണം പുനരാരംഭിക്കാമെന്നാണു റഷ്യയുടെ നിലപാട്. ശീതകാലത്തേക്കു കടക്കുന്ന യൂറോപ്പിന് തണുപ്പകറ്റാനുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുൾപ്പെടെ കൂടിയ അളവിൽ ഇന്ധനം ആവശ്യമായിരിക്കുമ്പോഴാണ് റഷ്യയുടെ തന്ത്രപരമായ നീക്കം.

വാതകവിതരണം നിർത്തുന്നതിനു പറയുന്ന കാരണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് യൂറോപ്യൻ കമ്മിഷൻ ആരോപിച്ചു. യൂറോപ്പിൽ ഇന്ധനവില 30% വർധിച്ചു. ജർമനിയും യുകെയും ഉൾപ്പെടെ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നുള്ള സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങൾ മൂലം പൈപ്പ്‌ലൈനിലേക്ക് വാതകം പമ്പ് ചെയ്യുന്ന പ്രക്രിയ തുടരാനാകുന്നില്ലെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഗ്യാസ്പ്രോമിന് കീഴിലുള്ള പൈപ് ലൈൻ അനിശ്ചിതമായി അടച്ചിടുന്നതായി വെള്ളിയാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. മൂന്നു ദിവസത്തേക്കെന്നായിരുന്നു ആദ്യം അറിയിപ്പ് നൽകിയത്. ടർബൈനുകളിലെ ചോർച്ച പരിഹരിക്കാനാകാത്തതാണ് വിഷയമെന്നും കമ്പനി അറിയിച്ചു. എന്നാൽ പിന്നീട് ഈ വാതക വിതരണം പോർണ്ണമായും നിർത്തുന്ന നടപടിയാണ് റഷ്യ സ്വീകരിച്ചത്. 2011 മുതൽ പ്രവർത്തിക്കുന്ന നോർഡ് സ്ട്രീം1 പൈപ് ലൈൻ വഴിയാണ് യൂറോപ്പിലെ മിക്ക രാജ്യങ്ങളിലേക്കും റഷ്യൻവാതകം ഒഴുകുന്നത്.

Latest News