Tuesday, January 21, 2025

ഉക്രൈയിനിൽ യുദ്ധത്തിൽ തകർന്നത് എണ്ണൂറിലധികം നേഴ്‌സറി സ്‌കൂളുകൾ

ഉക്രൈയിനിൽ ദിവസവും നാല് നേഴ്‌സറി സ്‌കൂളുകൾ വീതം പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെടുന്നുണ്ടെന്ന് ‘സേവ് ദ ചിൽഡ്രൻ’ എന്ന അന്താരാഷ്ട്ര സംഘടന. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം അനിശ്ചിതാവസ്ഥയിലാകുന്നത് അവരുടെ ഭാവിയെ അപകടത്തിലാക്കുമെന്നും സംഘടന വെളിപ്പെടുത്തി. ഫെബ്രുവരി 24-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 822 നേഴ്‌സറി സ്‌കൂളുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ഇവയിൽ 74 എണ്ണം പൂർണ്ണമായി തകർന്നുവെന്നും ഈ സംഘടന വെളിപ്പെടുത്തുന്നു.

യുദ്ധം കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ ഏറെ ദോഷകരമായി ബാധിച്ചിരിക്കുന്നതിനെക്കുറിച്ചു വിശദീകരിക്കുന്ന ഈ സംഘടന നേരിട്ടുള്ള വിദ്യാസ സാധ്യത കുത്തനെ കുറഞ്ഞിരിക്കുന്ന വസ്തുത എടുത്തുകാട്ടുന്നു. ആറുമാസംകൊണ്ട് ശിശുവിദ്യാലയങ്ങൾ മുതൽ സർവ്വകലാശാലകൾ വരെയുള്ള 2400-ലേറെ വിദ്യഭ്യാസസ്ഥാപനങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെട്ടിട്ടുണ്ടെന്ന് ഈ സംഘടന വെളിപ്പെടുത്തുന്നു.

Latest News