Wednesday, January 22, 2025

ചാൾസ് മൂന്നാമൻ ഇനി ബ്രിട്ടന്റെ രാജാവ്

എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകൻ ചാൾസ്(73) ബ്രിട്ടന്റെ പുതിയ രാജാവാകും. ചാൾസ് മൂന്നാമൻ എന്ന പേരാകും സ്വീകരിക്കുകയെന്ന് കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാൾസ്.

തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ എഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്. ചാൾസ് മൂന്നാമൻ രാജാവിന്റെ സ്ഥാനാരോഹണ തീയതികൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ രാജകുടുംബം പുറത്തുവിട്ടിട്ടില്ല.

ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിൽനിന്ന് കടത്തിയ 105 കാരറ്റ് വരുന്ന കോഹിനൂർ രത്നം അലങ്കരിച്ച രാജ കിരീടം ഇനി കാമിലയുടെ കൈവശമെത്തും. നിലവിൽ അത് ടവർ ഓഫ് ലണ്ടനിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്.

Latest News