Friday, January 24, 2025

ചാൾസ് മൂന്നാമനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു: ഔദ്യോഗിക ചടങ്ങുകൾ പിന്നീട്

ബ്രിട്ടീഷ് രാജാവായി ചാൾസ് മൂന്നാമനെ പ്രഖ്യാപിച്ചു. ബ്രിട്ടണിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലായിരുന്നു ചടങ്ങുകൾ.മുതിർന്ന രാഷ്ട്രീയനേതാക്കൾ, ജഡ്ജിമാർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ അക്സഷൻ കൗൺസിലാണ് പ്രിൻസ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചത്.

സ്കോട്‌ലൻഡിൽവച്ച് വ്യാഴാഴ്ചയാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. അതുവരെ കിരീടാവകാശിയായിരുന്ന ചാൾസ് (73) സ്വാഭാവികമായി രാജാവായിക്കഴിഞ്ഞിരുന്നെങ്കിലും ആചാരപ്രകാരമുള്ള ഔപചാരിക പ്രഖ്യാപനം ഇന്നലെ ആക്സെഷൻ കൗൺസിൽ യോഗത്തിലാണു നടന്നത്. രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ 19നു രാവിലെ 11നു വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും. അന്ന് ബ്രിട്ടനിൽ ദേശീയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്കാരച്ചടങ്ങുകൾക്കു ശേഷമാണു ചാൾസ് രാജാവിന്റെ കിരീടധാരണം.

പുതിയ രാജാവിനെക്കുറിച്ചുള്ള വിളംബരം കൊട്ടാരത്തിന്റെ ഫ്രിയറി കോർട്ട് ബാൽക്കണിയിൽനിന്ന് നടന്നു. രാജ്ഞിയുടെ സംസ്കാരത്തിന്റെ സമയക്രമം രാജാവാണ് പ്രഖ്യാപിച്ചത്. രാജ്ഞിയുടെ മരണത്തിനു പിന്നാലെ പകുതി താഴ്ത്തിയ പതാക പുതിയ രാജാവിന്റെ സ്ഥാനാരോഹണത്തിൻറെ ഭാഗമായി ഒരു മണിക്കൂർ നേരം ഉയർത്തും.

Latest News