Tuesday, November 26, 2024

വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി മനുഷ്യച്ചങ്ങല തീർത്ത് ആയിരങ്ങൾ

തീരദേശവാസികളുടെ ജീവിതം ദുഃസഹമാക്കുന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണം നിഷ്പക്ഷമായ വിദഗ്ധപഠനം പൂർത്തിയാക്കുന്നതുവരെ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞത്തു നടക്കുന്ന അതിജീവന സമരത്തിന് ഐക്യദാർഢ്യവുമായി തീരദേശത്തു മനുഷ്യച്ചങ്ങല. ആലപ്പുഴ-കൊച്ചി രൂപതകളുടെ സംയുക്താഭിമുഖ്യത്തിലാണു 17 കിലോമീറ്റർ മനുഷ്യച്ചങ്ങല തീർത്തത്. പുത്തൻതോട് മുതൽ ഫോർട്ട് കൊച്ചി വരെയുള്ള 11 കിലോമീറ്റർ കടൽഭിത്തി നിർമ്മാണത്തിനാവശ്യമായ തുക അടിയന്തരമായി അനുവദിക്കണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു.

തെക്കേ ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി ബീച്ച് റോഡ് തിരുമുഖ തീർത്ഥാടനകേന്ദ്രം വരെ 17 കിലോമീറ്ററിൽ തീർത്ത മനുഷ്യച്ചങ്ങലയിൽ അരൂർ -കുമ്പളങ്ങി മേഖലകളിൽനിന്ന് ആയിരങ്ങൾ കണ്ണികളായി.

സമരം കെആർഎൽസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. കെആർഎൽസിസി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ സമരപ്രഖ്യാപനം നടത്തി. സമരസമിതി രക്ഷാധികാരി ഫാ. ജോപ്പൻ അണ്ടിശേരി അധ്യക്ഷത വഹിച്ചു.

Latest News