വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയും ഇസ്ലാം മതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് എറണാകുളം സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
ഭര്‍ത്താവ് (പേര് വെളിപ്പെടുത്തിയിട്ടില്ല) നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെ, ഏതാനും മാസങ്ങള്‍ക്കു മുമ്പ് കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ക്രിസ്ത്യന്‍ യുവതിയുടെ മൊഴി പൊലീസ് ശേഖരിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നിര്‍ബന്ധിച്ച് വിവാഹം കഴിച്ചുവെന്നും പിന്നീട് താന്‍ വീട്ടുതടങ്കടലില്‍ കഴിയേണ്ട സാഹചര്യം ഉണ്ടായെന്നുമാണ് എറണാകുളം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നത്.
‘ഭര്‍ത്താവിനെതിരെ യുവതി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്. വീടിന് പുറത്ത് മറ്റാരോടും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴിയില്‍ പറയുന്നു. ഹേബിയസ് കോര്‍പ്പസില്‍ യാതൊരു മെറിറ്റും ഇല്ലെന്ന് കണ്ടാണ് ഹൈക്കോടതി തള്ളിയത്. ഭീഷണിയുടെയും ബലപ്രയോഗത്തിന്റെയും ആരോപണങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ ഞങ്ങള്‍ അന്വേഷിക്കുകയാണ്’. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കോടതിയില്‍ ഭര്‍ത്താവ് സമര്‍പ്പിച്ച വിശദാംശങ്ങള്‍ പ്രകാരം, 2021 ഒക്ടോബര്‍ 13 ന് സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം യുവതിയെ അയാള്‍ വിവാഹം കഴിച്ചു. രോഗിയായ മുത്തശ്ശിയെ കാണാന്‍ 2021 ഡിസംബര്‍ 15-ന് ഭാര്യ അവരുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയെന്നും ക്രിസ്മസ് കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്നും പറയുന്നു. അന്വേഷണത്തില്‍, തന്റെ ഭാര്യയുടെ സമ്മതമില്ലാതെ അവളുടെ പിതാവ് അനധികൃതമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് അയാള്‍ക്ക് മനസ്സിലായി.
എന്നാല്‍, ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മൊഴിയെടുക്കാന്‍ പൊലീസ് സംഘം യുവതിയെ സന്ദര്‍ശിച്ചപ്പോള്‍, ആലപ്പുഴയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്നും ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിച്ചെന്നും യുവതി മൊഴി നല്‍കി.
‘അവരുടെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി അര്‍ഹതയില്ലാത്തത് എന്ന് പറഞ്ഞ് അവസാനിപ്പിച്ചത്’. പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കൊപ്പം പോയതെന്നാണ് യുവതിയുടെ മൊഴി.
2021 സെപ്റ്റംബര്‍ 4 ന് ഭീഷണിപ്പെടുത്തി തന്നെ അവന്റെ വീട്ടിലേക്ക് കൊണ്ടുപോയി അവിടെ ബലമായി ഒരു മുറിയില്‍ പൂട്ടിയിട്ടു. വിവാഹത്തിന് സമ്മതം അറിയിക്കണമെന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു യുവതിയുടെ മൊഴി. മതപരമായ രേഖകളില്‍ അവളുടെ പേര് ‘സാറാ ബീവി’ എന്ന് രേഖപ്പെടുത്തുകയും ചെയ്തു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.മാനസിക പീഡനവും തന്നെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളും മടുത്താണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടതെന്നും അവര്‍ അറിയിച്ചു.