Monday, November 25, 2024

ഷി ജിന്‍പിംഗും വ്ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തും; യുക്രൈന്‍ യുദ്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് റഷ്യ

യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചും മറ്റ് അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ചൈനീസ് നേതാവ് ഷി ജിന്‍പിംഗും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചര്‍ച്ച നടത്തും. ഈ ആഴ്ച അവസാനം നടക്കുന്ന യോഗത്തിലായിരിക്കും ചര്‍ച്ചയെന്ന് റഷ്യ അറിയിച്ചു.

സെപ്റ്റംബര്‍ 15 മുതല്‍ 16 വരെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക. കോവിഡ് പാന്‍ഡെമിക്കിനുശേഷം മിസ്റ്റര്‍ ഷി നടത്തുന്ന ആദ്യ വിദേശയാത്ര കൂടിയാണിത്.

ബുധനാഴ്ചയാണ് ഷി തന്റെ ത്രിദിന യാത്ര കസാക്കിസ്ഥാനില്‍ ആരംഭിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും പുടിന്‍ കൂടിക്കാഴ്ച നടത്തും. എന്നാല്‍ ചൈനീസ് നേതാവുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് ക്രെംലിന്‍ വിദേശ നയ വക്താവ് യൂറി ഉഷാക്കോവ് പറഞ്ഞു. വലിയ തോതിലുള്ള രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ഇരു നേതാക്കളുടെയും രണ്ടാമത്തെ കൂടിക്കാഴ്ചയാണിത് – ഫെബ്രുവരിയില്‍ ബെയ്ജിംഗില്‍ നടന്ന വിന്റര്‍ ഒളിമ്പിക്സിലാണ് ഇരുവരും അവസാനമായി കണ്ടുമുട്ടിയത്. ഫെബ്രുവരിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും തങ്ങളുടെ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് അതിരുകളില്ലെന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി. ദിവസങ്ങള്‍ക്ക് ശേഷം റഷ്യ യുക്രെയ്ന്‍ ആക്രമിച്ചു. റഷ്യയുടെ യുക്രൈന്‍ ആക്രമണത്തില്‍ ചൈന ഇതുവരെ അപലപിക്കുകയോ പിന്തുണ പറയുകയോ ചെയ്തിട്ടില്ല.

സീറോ കോവിഡ് നയം ഇപ്പോഴും നിലനില്‍ക്കുന്ന ചൈനയില്‍ ഏര്‍പ്പെടുത്തിയ പുതിയ ലോക്ക്ഡൗണുകള്‍ക്കിടയിലാണ് മിസ്റ്റര്‍ ഷിയുടെ സന്ദര്‍ശനം. ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ പലതും തുറന്നുകൊടുക്കുകയും വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കുകയും ചെയ്യുമ്പോള്‍ ബീജിംഗില്‍ മുഴുവന്‍ നഗരങ്ങളും പ്രവിശ്യകളും അടച്ചുപൂട്ടുന്നത് തുടരുന്നത് വലിയ രീതിയിലുള്ള പ്രതിഷേധം രാജ്യത്ത് ഉയര്‍ത്തുന്നുണ്ട്.

2020 ജനുവരിയില്‍് മ്യാന്‍മര്‍ സന്ദര്‍ശിക്കാനാണ് മിസ്റ്റര്‍ ഷി അവസാനമായി ചൈന വിട്ടത്. വുഹാനില്‍ ആദ്യ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അത്. റഷ്യന്‍ സൈന്യം യുക്രെയ്ന്‍ ആക്രമിച്ചതിന് ശേഷമുള്ള പുടിന്റേയും അപൂര്‍വ വിദേശ പര്യടനങ്ങളിലൊന്നാണിത്.

 

Latest News