കോവിഡ് ഭീഷണിക്കുശേഷമുള്ള ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) നേരിട്ടുള്ള ആദ്യ ഉച്ചകോടി വ്യാഴാഴ്ച ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കും. അംഗരാജ്യങ്ങളായ ചൈന, കസാഖ്സ്ഥാന്, കിര്‍ഗിസ്ഥാന്‍, റഷ്യ, തജികിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, ഇന്ത്യ, പാകിസ്ഥാന് എന്നിവയുടെ രാഷ്ട്രത്തലവന്മാര് പങ്കെടുക്കും.
നിരീക്ഷക അംഗങ്ങളായ അഫ്ഗാനിസ്ഥാന്, ബെലാറസ്,മംഗോളിയ എന്നിവയുടെയും സംവാദ പങ്കാളികളായ കംബോഡിയ, നേപ്പാള്‍, ശ്രീലങ്ക, തുര്‍ക്കിയെ, അര്‍മേനിയ, അസര്ബൈജാന് എന്നിവയില്‍നിന്നുള്ള പ്രതിനിധകളും ഉച്ചകോടിയുടെ ഭാഗമാകും.
ഉച്ചകോടിക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്, പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹബാസ് ഷെറിഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ചൈനയ്ക്ക് പുറത്തേക്ക് സഞ്ചരിക്കുന്നത്. ബുധനാഴ്ച കസാഖ്സ്ഥാന് സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഷി സമര്‍ഖണ്ഡിലേക്ക് തിരിച്ചത്.
കിര്‍ഗിസ്ഥാനിലെ ബിഷെക്കില്‍ 2019ലാണ് അവസാനമായി പ്രതിനിധികള്‍ നേരിട്ട് പങ്കെടുത്തുള്ള എസ്സിഒ ഉച്ചകോടി നടന്നത്.
ഉച്ചകോടിയില്‍ ഇറാന്റെ അംഗത്വ അപേക്ഷ അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇന്ത്യയെ അടുത്ത അധ്യക്ഷ രാഷ്ട്രമായി തെരഞ്ഞെടുക്കും.