യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പ്രശംസയുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഇത് യുദ്ധത്തിനുള്ള സമയമല്ല എന്നാണ് റഷ്യയുടെ തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ട് മോദി പുടിനോട് പറഞ്ഞത്.
ഉസ്ബെകിസ്ഥാനില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ നിലപാട് അറിയിച്ചത്. അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളും മോദിയുടെ നിലപാടിനെ പുകഴ്ത്തി രംഗത്തെത്തി.
ഇത് യുദ്ധത്തിന്റെ കാലമല്ലെന്നും ഇക്കാര്യം നേരത്തെയും താന്‍ ഫോണില്‍ സംസാരിച്ചതാണെന്നും മോദി പറഞ്ഞു. യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്ക തനിക്ക് അറിയാമെന്നും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നുമായിരുന്നു പുടിന്റെ മറുപടി. എന്നാല്‍ യുക്രെയ്ന്‍ നേതൃത്വത്തിന് ചര്‍ച്ചകളില്‍ താത്പര്യമില്ല. യുദ്ധഭൂമിയില്‍ സൈനിക നടപടിയിലൂടെ പ്രശ്നം അവസാനിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്ക
ആഗ്രഹിക്കുന്നത്. വിഷയത്തില്‍ എല്ലാ കാര്യങ്ങളും ഇന്ത്യയെ അറിയിക്കുമെന്നും പുടിന്‍ പറഞ്ഞു.
ഇന്ത്യയുടെ ഈ നിലപാടിന് പിന്തുണയുമായി നിരവധി രാജ്യങ്ങളുടെ പ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. തന്റെ പ്രവൃത്തികളിലൂടെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് പുടിന്‍ സ്വയം ഒറ്റപ്പെടുത്തുകയാണെന്നാണ് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞത്. ലോകത്തിന്റെ ആശങ്കകളെക്കുറിച്ചാണ് ഇന്ത്യ റഷ്യയുമായി സംസാരിച്ചത് എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.