കിര്‍ഗിസ്ഥാനില്‍ ഷെല്ലാക്രമണം. താജികിസ്ഥാന്‍ ഭാഗത്ത് നിന്നാണ് തുടര്‍ച്ചയായ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 87 പേര്‍ക്ക് പരിക്കേറ്റതായും കിര്‍ഗിസ് മന്ത്രാലയം അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണെന്നും നിലവില്‍ 1,36,000 പേരെ മേഖലയില്‍ നിന്നും ഒഴിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
താജിക് ആക്രമണങ്ങളെ ചെറുക്കാന്‍ സൈന്യം ശ്രമങ്ങള്‍ തുടരുകയാണെന്ന് കിര്‍ഗിസ് ബോര്‍ഡര്‍ സര്‍വ്വീസ് അറിയിച്ചു. ഉസ്ബെക്കിസ്ഥാനില്‍ നടന്ന പ്രാദേശിക ഉച്ചകോടിയില്‍ വെടിനിര്‍ത്തലിന് ഉത്തരവിടാനും സൈന്യത്തെ പിന്‍വലിക്കാനും കിര്‍ഗിസ്
പ്രസിഡന്റ് സദിര്‍ ജാപറോവും താജിക്ക് പ്രസിഡന്റ് ഇമോമാലി റഖ്‌മോനും സമ്മതിച്ചതായി ജാപറോവിന്റെ ഓഫീസ് അറിയിച്ചു.
അതിര്‍ത്തി പ്രദേശം വേര്‍തിരിക്കപ്പെട്ടത് മുതലാണ് സംഘര്‍ഷങ്ങള്‍ പതിവായത്. സോവിയറ്റ് കാലഘട്ടത്തില്‍ മോസ്‌കോയാണ് പ്രദേശത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.