ഐക്യരാഷ്ട്രസഭയില്‍ യുക്രെയ്ന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയടക്കം നൂറു രാജ്യങ്ങള്‍. ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ റഷ്യയടക്കം ഏഴു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. യുക്രെയ്നില്‍ കനത്ത നാശം വിതച്ചുകൊണ്ടിരിക്കുന്ന റഷ്യയുടെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയത്തിന് സമ്പൂര്‍ണ്ണ പിന്തുണയാണ് ഇന്ത്യ നല്‍കിയത്.
എന്നാല്‍ ലോകരാജ്യങ്ങള്‍ തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും കാലങ്ങളായി യുക്രെയ്നെ മുന്‍നിര്‍ത്തി റഷ്യയുടെ അഖണ്ഡതയെ ചോദ്യംചെയ്യുന്ന ശക്തികളുടെ നീക്കത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്ന നയം റഷ്യ ആവര്‍ത്തിച്ചു. 193 അംഗങ്ങളാണ് പൊതുസഭയില്‍ ഉള്ളത്.
ഷാങ്ഹായില്‍ പുടിനോട് പ്രധാനമന്ത്രി യുദ്ധത്തിനെതിരായ അതൃപ്തി തുറന്നു പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയിലെ സമാധാന പ്രമേയത്തിനെ ഇന്ത്യ പിന്തുണച്ചത്. ഈ കാലഘട്ടത്തിനെ യുദ്ധത്തിലേയ്ക്ക് തള്ളിവിട്ടത് കനത്ത പ്രതിസന്ധിയില്‍ നീങ്ങുന്ന നിരവധി ചെറുരാജ്യങ്ങളെ ദോഷകരമായി ബാധിച്ചിരിക്കുന്ന കണക്കുകള്‍ നിരത്തിയാണ് പ്രധാനമന്ത്രി പുടിനുമായി ഗൗരവതരമായ ചര്‍ച്ച നടത്തിയത്. യുക്രെയ്ന് പ്രസിഡന്റ് വാ്ലാദിമിര് സെലന്‍സ്കിയുടെ വീഡിയോ സന്ദേശത്തിന് ശേഷമാണ് സഭ പ്രമേയം അവതരിപ്പിച്ചത്. റഷ്യയ്ക്കൊപ്പം ബെലാറസ്, എറിത്രിയ, സിറിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്.