Sunday, November 24, 2024

‘ഒരു രാഷ്ട്രം, ഒരു പ്ലാറ്റ്ഫോം’ പദ്ധതി; രക്ത ലഭ്യത അറിയാന്‍ ഇ-രക്ത് കോശ് പോര്‍ട്ടല്‍

രാജ്യത്തെ രക്തബാങ്കുകളിലെ രക്ത ലഭ്യത ഇനി ഇ-രക്ത് കോശ് പോര്‍ട്ടലിലൂടെ അറിയാം. കേന്ദ്രസര്‍ക്കാറിന്റെ ‘ഒരു രാഷ്ട്രം, ഒരു പ്ലാറ്റ്ഫോം’ പദ്ദതിയുടെ ഭാഗമായാണ് ഇത്തരമൊരു പോര്‍ട്ടലിന് രൂപം നല്‍കിയിരിക്കുന്നത്. ഇതിലൂടെ 7017 സന്നദ്ധ സംഘടനയാണ് കൈകോര്‍ക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

പോര്‍ട്ടലില്‍ പ്രവേശിച്ച് സംസ്ഥാനവും ജില്ലയും തെരഞ്ഞെടുത്താല്‍ പ്രദേശത്തെ രക്തബാങ്കുകളും സമീപിക്കേണ്ടവരുടെ വിവരങ്ങളും ലഭിക്കും. രക്തദാനവുമായി ബന്ധപ്പെട്ട നടപടികള്‍ ഇതോടെ എളുപ്പത്തിലാകും. അതോടൊപ്പം തന്നെ പോര്‍ട്ടലിന്റെ ഉപയോഗത്തോടുകൂടി സന്നദ്ധ രക്തദാനത്തിന് ആക്കം കൂടുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

അതേസമയം 2025 ഓടെ രാജ്യത്തെ ക്ഷയരോഗമുക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിലവില്‍ രാജ്യത്ത് 13 ലക്ഷം രോഗികളുണ്ടെന്നും ക്ഷയരോഗ നിര്‍മാര്‍ജന നിരക്ക് പ്രതീക്ഷിച്ച അളവില്‍ എത്തിയിട്ടില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Latest News