സംസ്ഥാനത്തെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുളള വാക്സിന് യജ്ഞം ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്ടോബര്‍ 20 വരെ നീളും. യജ്ഞത്തില്‍ പങ്കാളികളാകാന്‍ എണ്ണൂറോളം പേര് സന്നദ്ധരായി എത്തി. എന്നാല്‍, ഇവരില്‍ പേവിഷ പ്രതിരോധവാക്സിന്റെ ആദ്യ രണ്ടു ഡോസുമെടുത്തവരെ മാത്രമാകും യജ്ഞത്തിന്റെ ഭാഗമാക്കുക.
വാക്സിന് യജ്ഞത്തിനായി മൃഗസംരക്ഷണവകുപ്പില്‍ നിന്നും ആറു ലക്ഷം ഡോസും അധികമായി വാങ്ങിയ നാലു ലക്ഷം ഡോസുമാണ് ഉപയോഗിക്കുക. തെരുവുനായകളുള്ള മേഖലകളില്‍ വാഹനങ്ങളിലെത്തിയാണ് വാക്സിന് നല്‍കുക. മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 78 പേര്‍ക്കു പുറമേയാണ് 720 സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക രണ്ടു ഘട്ടമായി തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകള്‍ക്കു കുടുംബശ്രീ കൈമാറിയത്.
യജ്ഞത്തില്‍ പങ്കാളികളാകുന്നവര്‍ക്കുള്ള വാക്സിന് വിതരണം പുരോഗമിക്കുകയാണ്. ആദ്യ ഡോസെടുത്ത് ഏഴാം ദിവസം രണ്ടാം ഡോസും 21-ാം ദിവസം മൂന്നാം ഡോസും എടുക്കണം. സുരക്ഷ മുന്‍നിര്‍ത്തി രണ്ടു ഡോസെങ്കിലും എടുത്തവരെ മാത്രമേ ജോലിക്കെത്തിക്കൂ.
ഡോക്ടര്‍മാര്‍, ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍, അറ്റന്‍ഡര്‍മാര്‍, ഡോഗ് ക്യാച്ചേഴ്സ് തുടങ്ങിയവരാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശ പ്രകാരം പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത്.