Monday, November 25, 2024

മഹ്സ അമിനിയുടെ മരണം ദൗര്‍ഭാഗ്യകരമാണെന്ന് ഇറാന്‍ പോലീസ്; പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും വാദം

ഹിജാബ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തെ ‘നിര്‍ഭാഗ്യകരമായ’ സംഭവമെന്ന് വിശേഷിപ്പിച്ച് ടെഹ്റാന്‍ പോലീസ് മേധാവി.

ഹിജാബ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് 22 കാരിയായ മഹ്‌സ അമിനിയെ സദാചാര പോലീസ് പിടികൂടി മണിക്കൂറുകള്‍ക്ക് ശേഷം കോമയിലായ അവര്‍ പിന്നീട് മരിക്കുകയായിരുന്നു. കസ്റ്റഡിയില്‍ ഉദ്യോഗസ്ഥര്‍ അവളെ മര്‍ദിച്ചതായി സാക്ഷികള്‍ ആരോപിച്ചു. എന്നാല്‍ പോലീസ് ബ്രിഗ്-ജനറല്‍ ഹൊസൈന്‍ റഹിമി പ്രസ്തുത ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്.

ബ്രിഗ്-ജനറല്‍ റഹിമി, മിസ് അമിനിയുടെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും അവര്‍ക്ക് ശാരീരിക ഉപദ്രവമൊന്നും ഉണ്ടായിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്ന് അശ്രദ്ധയോ അനുചിതമായ പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മഹ്‌സയുടെ മരണം തലസ്ഥാനത്തും പടിഞ്ഞാറന്‍ ഇറാനിലും വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായി. തിങ്കളാഴ്ച പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

 

 

 

Latest News