തടവുകാരെ പരസ്പരം കൈമാറി അമേരിക്കയും താലിബാനും. രണ്ടു വര്‍ഷത്തിലേറെ താലിബാന്റെ തടങ്കലിലായിരുന്ന അമേരിക്കന്‍ കോണ്‍ട്രാക്ടര്‍ മാര്‍ക് ഫ്രെറിച്‌സിനെ മോചിപ്പിച്ചപ്പോള്‍ പകരം താലിബാന്‍ അംഗവും മയക്കുമരുന്നു വ്യാപാരിയുമായ ബഷീര്‍ നൂര്‍സായിയെ യുഎസ് മോചിപ്പിച്ചു.
അഫ്ഗാനിസ്ഥാനില്‍ ഒരു ദശകത്തോളമുണ്ടായിരുന്ന റിട്ട. നേവി ഉദ്യോഗസ്ഥനായ മാര്‍ക്കിനെ 2020 ജനുവരിയിലാണു താലിബാനുമായി ബന്ധമുള്ള ഹഖാനി നെറ്റ്വര്‍ക്ക് ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയത്. ഇതിനു പകരമായി 17 വര്‍ഷവും ആറു മാസവും ഗ്വാണ്ടനാനോയിലെ തടങ്കലിലായിരുന്നു നൂര്‍സായി.
തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ബൈഡന്‍ ഭരണകൂടം പ്രതികരിച്ചില്ല. യുഎസ്-താലിബാന്‍ ബന്ധത്തില്‍ പുതിയ യുഗം പിറന്നിരിക്കുകയാണെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.