യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് കൂടി സ്ഥിരാംഗത്വം നല്‍കുന്നതിനെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുകൂലിക്കുന്നതായി വൈറ്റ് ഹൗസ്. ഇതിനായി നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബുധനാഴ്ച യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത ബൈഡന്‍, രക്ഷാസമിതി നവീകരിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചിരുന്നു.
നിലിവിലെ സാഹചര്യത്തില്‍ ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കാര്യക്ഷമമായ പങ്ക് വഹിക്കാനുണ്ടെന്ന് ബ്രിട്ടീഷ് വിദേകാര്യ സെക്രട്ടറി ജയിംസ് ക്ലെവര്‍ലിയും പറഞ്ഞു. രക്ഷാസമിതി സ്ഥിരാംഗത്വത്തിന് ഇന്ത്യയെ ബ്രിട്ടന്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യക്ക് സ്ഥിരാംഗത്വം ഇല്ലാത്തത് യുഎന്‍ രക്ഷാസമിതിക്ക് വലിയ കുറവ് വരുത്തുന്നതായി വിദേശമന്ത്രി എസ് ജയ്ശങ്കര്‍ ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.