Monday, November 25, 2024

ഇറാനില്‍ ഹിജാബിനെതിരെ പ്രതിഷേധം തുടരുന്നു; മരണസംഖ്യയും ഉയരുന്നു

ഇറാനില്‍ മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഹിജാബ് പ്രതിഷേധം തുടരുന്നു. ഇന്റര്‍നെറ്റ്, വാര്‍ത്താനിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യത്ത് ഇതുവരെ 26 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ദേശീയ ടിവി റിപ്പോര്‍ട്ട് ചെയ്തു.

വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം തുടരുന്നതായും പോലീസ് അതിക്രമത്തില്‍ കൂടുതല്‍ പേര്‍ മരിച്ചതായും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2019 ല്‍ ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ ജനം തെരുവിലിറങ്ങിയശേഷം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയായി ഹിജാബ് പ്രക്ഷോഭം മാറിയിട്ടുണ്ട്. 26 പ്രതിഷേധക്കാരും വടക്കന്‍പ്രവിശ്യയില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടതായി ക്വാസിവിന്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു.

 

Latest News