സ്ത്രീകള്‍ ഉള്‍പ്പെടെ സഞ്ചാരികളെ അടുത്ത വര്‍ഷം ബഹിരാകാശത്തേക്ക് അയക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ പരിശീലന പരിപാടി ആരംഭിച്ചു. പരിചയ സമ്പന്നരായവര്‍ക്ക് ദീര്‍ഘവും ഹ്രസ്വവുമായ ബഹിരാകാശ പറക്കല്‍ നടത്താനും പ്രായോഗിക പരീക്ഷണങ്ങള്‍, അന്താരാഷ്ട്ര ഗവേഷണം, ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നതായി സൗദി സ്പേസ് കമ്മീഷന്‍ അറിയിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ ബഹിരാകാശ കുതിപ്പില്‍ ഒരു സ്ത്രീയേയും പങ്കാളിയാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. അമേരിക്കയിലെ ഹൂസ്റ്റണിലെ ആക്സിയോണ്‍ സ്പേസുമായി ചേര്‍ന്നാണ് ബഹിരാകാശ പരിശീലന പരിപാടി ഒരുക്കുന്നത്.
സമ്പദ്വ്യവസ്ഥയെ മാറ്റിമറിക്കാനും എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യം ശാസ്ത്രവും സാങ്കേതികവിദ്യയും സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ തൊഴില്‍ ശക്തിയിലേക്ക് സ്ത്രീകളെ കൂടുതല്‍ സമന്വയിപ്പിക്കണമെന്നും പദ്ധതി ആവശ്യപ്പെടുന്നു. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് ദീര്‍ഘകാലമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 2018ല്‍ സൗദി അറേബ്യ നീക്കിയിരുന്നു.
‘ബഹിരാകാശം എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്, ഇത് സൗദി ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കാനും പറക്കാനും സൗദി ബഹിരാകാശ കമ്മീഷനുമായുള്ള പുതിയ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നതായി ആക്സിയം സ്പേസ് പ്രസിഡന്റും സിഇഒയുമായ മൈക്കല്‍ സഫ്രെഡിനി പറഞ്ഞു.
.