ലൂസി കളപ്പുര ഇപ്പോഴും ഒരു ഫ്രാന്‍സിസ്‌കന്‍ സന്യാസിനി ആണോ?
അല്ല. അതീവ ഗൗരവമുള്ള കാരണങ്ങളാല്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിനി സമൂഹം ലൂസി കളപ്പുരയെ പുറത്താക്കികൊണ്ട് ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരെ സഭയുടെ വിവിധ ഉന്നത സംവിധാനങ്ങളില്‍ ലൂസി അപ്പീല്‍ നല്കിയിരുന്നു എങ്കിലും, അവിടെയെല്ലാം ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിനി സമൂഹം എടുത്ത തീരുമാനം അംഗീകരിക്കപ്പെടുകയാണ് ഉണ്ടായത്.
സന്യാസിനി അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് ലൂസി കളപ്പുര ഇപ്പോഴും കാരക്കാമല എഫ്‌സിസി കോണ്‍വെന്റില്‍ തുടരുന്നു?
ഈ നാളുകളില്‍ പൊതുസമൂഹം അറിയുന്നതിനപ്പുറമായി ചില കോടതിവ്യവഹാരങ്ങളിലാണ് ലൂസി കൂടുതല്‍ സജീവമായിരിക്കുന്നത്. താന്‍ അംഗമായിരുന്ന സന്യാസസമൂഹത്തിന് എതിരെ അവര്‍ നല്‍കിയ വിവിധ കേസുകള്‍ വിവിധ ഘട്ടങ്ങളിലായി തുടരുന്നു. വിവിധ കേസുകള്‍ കോടതികളുടെ പരിഗണനയില്‍ ഉള്ളതിനാല്‍ അന്തിമ വിധി വരുന്നതുവരെ കാരക്കമാല കോണ്‍വെന്റില്‍ തുടരാനുള്ള പ്രത്യേക അനുവാദം മുന്‍സിഫ് കോടതി ശ്രീമതി ലൂസിക്ക് നല്കിയിട്ടുണ്ട്.
ലൂസി കളപ്പുരയുടെ ഇപ്പോഴത്തെ സത്യാഗ്രഹത്തിന് എന്താണ് കാരണം?
ഒരു ഇടവേളയ്ക്ക് ശേഷം, അടിസ്ഥാന സൗകര്യങ്ങള്‍ തനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന ആരോപണവുമായി ലൂസി കളപ്പുര വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സജീവമായിരിക്കുന്നു. ജനം വിസ്മരിച്ച് തുടങ്ങിയപ്പോള്‍, പൊതുജന ശ്രദ്ധ വീണ്ടും തന്നിലേക്ക് കൊണ്ടുവരാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നില്‍ എന്ന് സംശയിക്കാവുന്നതാണ്. തല്പര കക്ഷികളുടെ ആജ്ഞാനുവര്‍ത്തിയായി അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമായേ ഇപ്പോഴുള്ള നീക്കങ്ങളെ വിലയിരുത്താന്‍ കഴിയൂ.
ലൂസി കളപ്പുരയ്ക്ക് പിന്നില്‍ ആരാണ്?
ജസ്റ്റിസ് ഫോര്‍ ലൂസി (JSL) എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പും അതുമായി ബന്ധപ്പെട്ട ചിലരുമാണ് കഴിഞ്ഞ ചില വര്‍ഷങ്ങളായി അവരുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ സജീവമായിട്ടുള്ളത്.
ജസ്റ്റിസ് ഫോര്‍ ലൂസി ((JSL) ക്ക് പിന്നില്‍ ആരാണ്
സഭാവിരുദ്ധ സ്വഭാവമുള്ള ചില സംഘടനകളിലെ പ്രവര്‍ത്തകരാണ് ഖടഘ ന് പിന്നില്‍. സന്ന്യാസിനികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുതലെടുപ്പിന് ശ്രമിക്കുന്ന രീതിയാണ് ഈ സംഘടന തുടരുന്നത്. പലകേസുകളിലും സഭാ അധികാരികള്‍ക്കെതിരെ സംസാരിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് ലക്ഷങ്ങള്‍ വരെ വാഗ്ദാനം ചെയ്തിരുന്നു എന്ന വിവരം പുറത്തു വന്നിട്ടുള്ളതാണ്. ഖടഘ എന്ന കൂട്ടായ്മക്കും പിന്നില്‍ ചില തീവ്രവര്‍ഗീയ സംഘങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു.
കേരളത്തിന്റെ പ്രത്യേക രാഷ്രീയ സാഹചര്യത്തില്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന അന്തരീക്ഷങ്ങളുമായി ഇത്തരം അനാവശ്യ വിവാദങ്ങള്‍ക്ക് ബന്ധമുണ്ട് എന്ന് സ്വാഭാവികമായും സംശയിക്കാവുന്നതാണ്. ചര്‍ച്ചകളെ വഴിതിരിച്ചുവിടാനും യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്ന് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായി ഇത്തരം വിവാദങ്ങളെ കാണാവുന്നതാണ്.
ലൂസി കളപ്പുരയുടെ ആരോപണങ്ങളിലെ വൈരുദ്ധ്യങ്ങള്‍
പതിറ്റാണ്ടുകളായി ഒരു എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായിരുന്ന ലൂസി കളപ്പുര ആ ജോലിയില്‍നിന്ന് വിരമിച്ചിട്ട് ഒരുവര്‍ഷത്തിലേറെയായി. കഴിഞ്ഞ ചില വര്‍ഷങ്ങളായി തനിക്ക് ലഭിക്കുന്ന ശമ്പളവും, വിരമിച്ചപ്പോള്‍ ആനുകൂല്യമായി ലഭിച്ച പണവും സ്വന്തമായി തന്നെ ഉപയോഗിക്കുന്ന അവര്‍ തന്റെ ഉപജീവന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വാദങ്ങള്‍ വിചിത്രമാണ്. നല്ലൊരു തുക മാസം പെന്‍ഷനായി കൈപ്പറ്റുന്ന ഒരു വ്യക്തി തന്റെ അനുദിന ജീവിത പ്രതിസന്ധികള്‍ എന്ന ഭാവേന കെട്ടിച്ചമച്ച കഥകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിധത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത് ദുരൂഹമാണ്.
വയനാട് ജില്ലയില്‍ മാനന്തവാടിക്ക് അടുത്തുള്ള കാരയ്ക്കാമല എഫ്‌സിസി കോണ്‍വെന്റിനെക്കുറിച്ച്
ലൂസി കളപ്പുര വര്‍ഷങ്ങളായി താമസിച്ചുവരുന്ന കരയ്ക്കാമല കോണ്‍വെന്റ് ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബാലഭവനംകൂടി ആയിരുന്നു. അമ്പതോളം കുട്ടികളെ പരിപാലിച്ചിരുന്ന ആ കോണ്‍വെന്റും അനുബന്ധ സംവിധാനങ്ങളും വിശാലമായ സ്ഥല സൗകര്യങ്ങളോടുകൂടിയതാണ്. ലൂസി കളപ്പുര സഹസന്യാസിനിമാര്‍ക്കെതിരെ നിരന്തരം കോടതിയും പോലീസ് സ്റ്റേഷനും കയറി ഇറങ്ങിയിരുന്ന കാലത്ത് അവര്‍ ഉന്നയിച്ച ഒരു ആരോപണം, തന്നെ കൂടെയുള്ളവര്‍ വിഷം നല്‍കി കൊല്ലാന്‍ സാധ്യതയുണ്ട് എന്നതായിരുന്നു.
അതേസമയം തന്നെ സന്യാസിനിമാരെ വകവരുത്തും എന്ന രീതിയില്‍ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു സങ്കീര്‍ണ്ണ സാഹചര്യം ഉടലെടുത്തപ്പോള്‍ ഏകദേശം രണ്ടുവര്‍ഷം മുമ്പേ തന്നെ ആ കെട്ടിടത്തില്‍ ആകെയുണ്ടായിരുന്ന കിച്ചണ്‍ പൂര്‍ണ്ണമായി ലൂസിക്ക് വിട്ടുകൊടുക്കുകയും മറ്റുള്ള സന്യാസിനിമാര്‍ പരിമിതമായ മറ്റൊരു ഇടത്തിലേക്ക് മാറി അവിടെ പാചകം ചെയ്തുപോരുകയുമാണ്. ആ സാഹചര്യമാണ് ഇപ്പോഴും തുടരുന്നത്.
വിവാദങ്ങളില്‍ നിറഞ്ഞുനിന്ന കാലഘട്ടത്തില്‍ കുറഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് ലൂസി കളപ്പുര കോണ്‍വെന്റില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ സമയവും യാത്രയിലും മറ്റുമായിരുന്നു. രാത്രി വൈകിയ വേളയില്‍ എത്തിയാലും അവര്‍ പാഴ്സല്‍ ഭക്ഷണവുമായി വന്നിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയിലാണ് കൂടുതല്‍ സമയം അവര്‍ മഠത്തില്‍ ഉണ്ടായിരിക്കുന്ന അവസ്ഥയുള്ളത്. ഇക്കാലത്തും മഠത്തിന്റെ പുരയിടത്തിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോപണങ്ങളുമായി ലൂസി കളപ്പുര രംഗത്ത് വന്നിരിക്കുന്നത് എന്നുള്ളത് മറ്റൊരു വൈരുദ്ധ്യമാണ്.
സിസിടിവിയോടുള്ള എതിര്‍പ്പ്
കോണ്‍വെന്റില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സിസിടിവി മുതലായ ലൂസിയുടെ ആരോപണങ്ങളും ദുരൂഹമാണ്. ഒരു ബാലഭവനം ആയിരുന്നതിനാലും മുമ്പൊരിക്കല്‍ അവിടെ ഒരു കവര്‍ച്ച ശ്രമം കൂടി ഉണ്ടായ പശ്ചാത്തലത്തിലുമാണ് അവിടെ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ വസ്തുത വ്യക്തമായി മനസിലാക്കിക്കൊണ്ടാണ് യുക്തിരഹിതമായ ആരോപണം ലൂസി ഉയര്‍ത്തിയിരിക്കുന്നത്.
കെട്ടിടത്തിന് വെളിയിലും കോറിഡോറിലും സിസിടിവി സ്ഥാപിച്ചിരിക്കുന്നതിനാല്‍ തന്റെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്ന ലൂസിയുടെ വാദം അപഹാസ്യമാണ്. മുമ്പ് പലപ്പോഴും ഉണ്ടായിട്ടുള്ളതുപോലെ രാത്രി ഏറെ വൈകി പോലും സന്ദര്‍ശകര്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ വന്നുപോകുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ അറിഞ്ഞേക്കാം എന്നുള്ളതായിരിക്കാം സിസിടിവിയോടുള്ള എതിര്‍പ്പ്.
ലഭിക്കുന്ന അവസരങ്ങളിലെല്ലാം സഭയെ അവഹേളിക്കാനും സന്യാസത്തെയും പൗരോഹിത്യത്തെയും കരിവാരിതേയ്ക്കാനും മാത്രമല്ല, പലതിനും മറയായി വിവാദങ്ങള്‍ സൃഷ്ടിക്കാനും ഇത്തരം സാഹചര്യങ്ങളെ കൃത്രിമമായുണ്ടാക്കുന്ന തല്പര കക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കല്‍കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇക്കൂട്ടരുടെ കാപട്യം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്ന പരിഷ്‌കൃത സമൂഹം ഇത്തരം നാടകങ്ങളെ അതര്‍ഹിക്കുന്ന വിധത്തില്‍ തള്ളിക്കളയുമെന്ന് തീര്‍ച്ച.