Tuesday, November 26, 2024

യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ പ്രവഹിക്കുന്നു; ജര്‍മ്മനിയില്‍ ജനസംഖ്യ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍

യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ കാരണം ജര്‍മ്മന്‍ ജനസംഖ്യ റെക്കോര്‍ഡ് മറികടന്ന് 84 ദശലക്ഷത്തിലെത്തിയതായി റിപ്പോര്‍ട്ട്. ജര്‍മ്മനിയിലേക്കുള്ള യുക്രേനിയന്‍ അഭയാര്‍ത്ഥികളുടെ പ്രവാഹം രാജ്യത്തെ ജനസംഖ്യയെ എക്കാലത്തെയും ഉയര്‍ന്ന നിലയായ 84 ദശലക്ഷത്തിലധികം വളര്‍ന്നതായി ജര്‍മ്മന്‍ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്തിന്റെ ജനസംഖ്യ ജൂണ്‍ അവസാനത്തോടെ 8.43,00 വര്‍ധനവുണ്ടായി. 2021 അവസാനത്തെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ദ്ധിച്ചു.

2021ല്‍ ജനസംഖ്യയില്‍ 82,000 അല്ലെങ്കില്‍ 0.1 ശതമാനം വര്‍ദ്ധനവാണുണ്ടായത്. 2022ന്റെ ആദ്യ പകുതിയില്‍ ഏകദേശം ഏഴര ലക്ഷത്തോളം യുക്രേനിയന്‍ അഭയാര്‍ത്ഥികള്‍ സുരക്ഷ തേടി ജര്‍മ്മനിയിലെത്തി. അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ അവസാനത്തോടെ അഞ്ച് ലക്ഷത്തിലധികം യുക്രേനിയന്‍ സ്ത്രീകളും പെണ്‍കുട്ടികളും ജര്‍മ്മനിയില്‍ താമസിച്ചിരുന്നു. 2021 അവസാനത്തോടെ യുക്രേനിയന്‍ പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും എണ്ണം 248,000 വര്‍ദ്ധിച്ചു.

1992 ലും 2015 ലും ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് ജര്‍മ്മനി ഈ അളവിലുള്ള ജനസംഖ്യാ വര്‍ദ്ധനവ് അനുഭവിച്ചിട്ടുണ്ട്. 1992ല്‍ കമ്മ്യൂണിസത്തിന്റെ പതനത്തിനും ജര്‍മ്മനിയുടെ പുനരേകീകരണത്തിനും തൊട്ടുപിന്നാലെ, ഏകദേശം ഏഴ് ലക്ഷത്തോളം ആളുകള്‍ എത്തിയിരുന്നു.

 

 

 

 

 

Latest News