Friday, January 31, 2025

പ്രതിഷേധക്കാരെ അടിച്ചമര്‍ത്തരുതെന്ന് ഇറാനോട് യുഎന്‍

ഇറാനില്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന യുവതി മരിച്ചതില്‍ പ്രതിഷേധിക്കുന്നവര്‍ക്കു നേരേ അനാവശ്യവും അളവില്ലാത്തതുമായ സേനാബലം ഉപയോഗിക്കരുതെന്ന അഭ്യര്‍ഥനയുമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ്. മഹ്‌സ അമിനിയുടെ മരണത്തില്‍ പക്ഷപാതരഹിതമായി അന്വേഷണം നടത്തണമെന്നും സെക്രട്ടറി ജനറല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മഹ്‌സയുടെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം തലസ്ഥാനമായ ടെഹ്‌റാനിലേക്ക് ഉള്‍പ്പെടെ വ്യാപിച്ചിട്ടുണ്ട്. 46 നഗരങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ടെന്നാണ് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. പ്രതിഷേധക്കാരും പോലീസ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ 41 പേര്‍ ഈ മാസം 17 മുതല്‍ വിവിധയിടങ്ങളിലായി മരിച്ചു.

 

Latest News