പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നിരോധനം നടപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്കും കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്കി.
ആഭ്യന്തര വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഡോ.വേണുവാണ് ഉത്തരവിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
പിഎഫ്ഐ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളാണ് ഇന്നലെ തുടങ്ങിയത്. ഇതിനായി പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രധാന നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. പോലീസ് ഇന്ന് ബാങ്കുകള്‍ക്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കും. ലോക്കല്‍ ഓഫീസുകള്‍ പൂട്ടാനുള്ള നടപടി ക്രമങ്ങളും ഇന്നുണ്ടാകും. നിലവില്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമില്ലെന്നാണ് പോലീസ് വിലയിരുത്തല്‍.