Saturday, April 19, 2025

ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുന്നുവെന്ന് അവതാരക

നടനും ഗായകനുമായ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കാന്‍ തയ്യാറായി ഓണ്‍ലൈന്‍ അവതാരക. ഇതിനായുള്ള ഹര്‍ജിയില്‍ പരാതിക്കാരി ഒപ്പിട്ട് നല്‍കി.

ചട്ടമ്പി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ അവതാരകയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസിയെ പോലീസ് അറസ്‌റ് ചെയ്തിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെ സംസാരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു നടനെ മരട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്.

അഭിമുഖം നടക്കുമ്പോള്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ ഇയാളുടെ നഖം, മുടി, രക്തം എന്നിവയുടെ സാമ്പിള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ പരാതിക്കാരി കേസ് പിന്‍വലിക്കാന്‍ തയ്യാറായതിന് പിന്നാലെ എഫ് ഐ ആര്‍ റദ്ധാക്കണമെന്നു ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപ്പിച്ചിരിക്കുകയാണ് നടന്‍.

 

Latest News